അയക്കാത്ത പാര്‍സലിന്റെ പേരില്‍ മുംബൈ പോലീസ് ചമഞ്ഞ് വിളിച്ചു; അവസാനം തട്ടിപ്പ് സംഘം ഓട്ടോറിക്ഷക്കാരന്റെ മുന്നില്‍ മുട്ടുമടക്കി.

കൊച്ചി: അയച്ച പാഴ്സലില്‍ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനില്‍ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം കൊച്ചി സിറ്റിയിലെ ഓട്ടോറിക്ഷക്കാരന്റെ മുന്നില്‍ മുട്ടുമടക്കി.

തട്ടിപ്പ് കോളുകളെക്കുറിച്ച്‌ താൻ കേട്ടിട്ടുണ്ടെന്നും അതിവിടെ വിലപ്പോകില്ലെന്നും മറുപടി പറഞ്ഞതോടെ കോള്‍ കട്ട് ചെയ്ത് തട്ടിപ്പുകാർ തടിയൂരി.

തിരക്കിട്ട ഓട്ടത്തിനിടെയാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്റഫിന് ഫോണ്‍കോള്‍ വന്നത്. 

അന്തർദേശീയ പാഴ്സല്‍ കമ്പിനിയുടെ ഓഫീസില്‍നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. നിങ്ങള്‍ ചെന്നൈയില്‍നിന്ന് മുംബൈക്ക് പാഴ്സല്‍ അയച്ചിട്ടുണ്ടോയെന്നായി ചോദ്യം. ഇല്ലെന്ന് ഹിന്ദിയില്‍ തന്നെ മുഹമ്മദ് മറുപടി നല്‍കി.

പക്ഷേ, പാഴ്സലിനൊപ്പം നിങ്ങളുടെ ഫോണ്‍ നമ്പരും മേല്‍വിലാസവുമാണെന്നും അടുത്തയിടെ എന്തെങ്കിലും ഓണ്‍ലൈൻ വ്യാപാരം നടത്തിയിരുന്നോയെന്നുമായി ചോദ്യം. ഇല്ലെന്ന മറുപടി ആവർത്തിച്ചതോടെ അങ്ങേതലയ്ക്കല്‍ സ്വരം കടുത്തു. 

നിങ്ങള്‍ അയച്ച പാഴ്സലില്‍ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പിനി നയമനുസരിച്ച്‌ പോലീസിനെ അറിയിക്കുമെന്നും ഉടൻ മുംബൈ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഭീഷണിയായി.

ഇത്തരം ഫോണ്‍കോളുകളെക്കുറിച്ച്‌ കേട്ടിട്ടുള്ള അഷ്റഫിന് ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. ഇത് തട്ടിപ്പാണെന്നും താൻ സൈബർ സെല്ലിന് നിങ്ങളുടെ ഫോണ്‍ നമ്പർ കൊടുക്കുമെന്നുമറിയിച്ചതോടെ മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി. സംഭവം പോലീസിനെ അറിയിച്ചതായി മുഹമ്മദ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !