ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ പീഡിപ്പിച്ചെന്ന പരാതി ഐപിസി 354 എയില്‍ നിലനില്‍ക്കില്ലന്ന്: ഹൈക്കോടതി, ഹർജിതള്ളി,

കൊച്ചി: ഭര്‍തൃസഹോദരിയും അമ്മായിയമ്മയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി. ഐപിസി സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 354 എ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നടത്തുന്ന 'ഏതൊരു വ്യക്തി' എന്നല്ല 'ഏതെങ്കിലും പുരുഷന്‍' എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീന്‍ പറഞ്ഞു.

സ്വന്തം സമുദായത്തിലല്ലാത്തതിനാല്‍ കൂടുതല്‍ പണവും ഫ്‌ളാറ്റും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 

റൂമില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനുമാണ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും.

സ്ത്രീകളായതിനാല്‍ പരാതിക്കാരിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്നു പറഞ്ഞ കോടതി സുപ്രീംകോടതി മുന്‍ വിധികളെ ആശ്രയിച്ച് 498 എ വകുപ്പ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൂചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !