ധാക്ക: ഹിന്ദുക്കളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചെതെന്നു
മോദി പറഞ്ഞു. നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഇന്ത്യയുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചതായും മോദി പറഞ്ഞു.ആഭ്യന്തരകലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ ധാക്കയില്‍ റാലി ഉള്‍പ്പടെ നടത്തിയിരുന്നു.
നേരത്തെ ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്ക് നേരെ വന്‍ തോതില്‍ ആക്രമണം ഉണ്ടായി.
പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വീട് നശിപ്പിക്കാന്‍ നോക്കല്‍ , കൊള്ള, തീവെപ്പ്, ഭൂമി തട്ടിയെടുക്കല്‍, രാജ്യം വിടാനുള്ള ഭീഷണി തുടങ്ങിയ സംഭവങ്ങള്‍ മാറിമാറിവരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണം കാരണം ഹിന്ദു സമൂഹത്തിന്മേല് അടിച്ചേല്‍പ്പിക്കപ്പെടുന്നതായി സഖ്യം അറിയിച്ചു.
ഇത് കേവലം വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമല്ല മറിച്ച് ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്ന് ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യത്തിന്റെ വക്താവ് പലാഷ് കാന്തി ഡേ പറഞ്ഞിരുന്നു.
17 കോടി വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ടുശതമാനം ഹിന്ദുക്കളാണ്. അവരാണ് രാജ്യത്തെ ഏറ്റവുംവലിയ മതന്യൂനപക്ഷം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.