ശ്രീനഗർ: പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം.
ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.ഓപ്പറേഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ തയാറായി നില്‍ക്കുന്ന വാഹനത്തിലേക്ക് ജമ്മു കശ്മീർ പൊലീസിന്‍റെ സംഘം വേഗത്തില്‍ കയറുന്നതിനിടയിലാണ് മാധ്യമപ്രവർത്തക ലൈവ് ആരംഭിക്കുന്നത്.
ഒടുവില്‍ റിപ്പോർട്ടറും പൊലീസ് വാഹനത്തില്‍ ചാടിക്കയറുന്നു. വേഗത്തില്‍ നീങ്ങുന്ന വാഹനത്തില്‍ പിടിച്ച് ഇരുന്നും മാധ്യമപ്രവർത്തക റിപ്പോർട്ടിങ് തുടരുകയാണ്. ഈ പ്രവൃത്തി ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ഓപ്പറേഷന്‍റെ തത്സമയ വിവരം നല്‍കി പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുകയാണ് മാധ്യമപ്രവർത്തക ചെയ്തതെന്ന് നിരവധി പേർ പ്രതികരിച്ചു.
ഗ്രൗണ്ടില്‍ നിന്നുള്ള തത്സമയ കവറേജിനെക്കുറിച്ച് വീമ്പിളക്കുന്ന മാധ്യമപ്രവർത്തകയുടെ പ്രവൃത്തി പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്നും വിമർശനമുയർന്നു. ഈ സർക്കസ് ഉടൻ നിർത്തണമെന്നും ചിലർ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.