കൊച്ചി: പരാതിയുള്ളവർ തെളിവ് സഹിതം മുന്നോട്ട് വരണം. പീഡനം നേരിട്ടുവെന്നതിന് തെളിവുണ്ടെങ്കില്‍ അങ്ങനെയുള്ളവർ കോടതിയില്‍ പോകട്ടെ. അതിനാർക്കും ധൈര്യമില്ല. ചുമ്മാ അവിടുന്നും ഇവിടുന്നും ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നു.
ഡെയ്ലി 10-25 പേർ പ്രതികരിക്കുന്നുണ്ട്. പീഡനം, പീഡനം, പീഡനം എന്ന്..മോശം അനുഭവങ്ങള്‍ തുറന്നുപറയാൻ ഹേമ കമ്മീഷൻ വരുന്നത് വരെ പെണ്‍കുട്ടികള്‍ കാത്തിരുന്നത് എന്തിനാണെന്ന് നടി ശ്രീലത നമ്പൂതിരി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകള്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്ന സാഹചര്യത്തിലായിരുന്നു അവരുടെ പ്രതികരണം.ഈ കുട്ടികള്‍ക്ക് ആർക്കും ധൈര്യമില്ല. എട്ടും ഒമ്പതും വർഷങ്ങള്‍ക്ക് മുൻപ് നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പരാതിയായി ഉയരുന്നത്. ഇപ്പോള്‍ പ്രതികരിക്കുന്ന എല്ലാവർക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളതിന് എന്താണ് തെളിവ്? സിനിമാ മേഖലയില്‍ ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കില്‍ മറ്റേതെങ്കിലും മേഖല തെരഞ്ഞെടുത്ത് സ്ത്രീകള്‍ പോകണം.
ഈ മേഖലയില്‍ തുടരാൻ പറ്റുന്ന സാഹചര്യമില്ലെങ്കില്‍ വേറെ തൊഴില്‍ മേഖല തെരഞ്ഞെടുക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത്. സിനിമയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്തിനാണ്?
രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി ഇത്രയും കാലം എവിടെയായിരുന്നു? ഇത്രയും നാള് എന്തിന് കാത്തിരുന്നു? പരാതിപെട്ടാല്‍ സിനിമ നഷ്ടപ്പെടുമെന്ന് ഭയമാണെങ്കില്‍ വേറെ വല്ല ജോലിക്കും പോകണം. സിനിമയില്‍ തന്നെ വരണമെന്ന് എന്താണിത്ര നിർബന്ധം? - ശ്രീലത പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.