കാര്‍ട്ടൂണ്‍ കാണാൻ ടി.വി. റീച്ചാര്‍ജ് ചെയ്തില്ല; ഹരിപ്പാട് നാലാംക്ലാസുകാരൻ ജീവനൊടുക്കി. കേസെടുത്ത് പോലീസ്

ഹരിപ്പാട്: കാർട്ടൂണ്‍ചാനല്‍ കാണാൻ ടി.വി. റീച്ചാർജ് ചെയ്തുകൊടുക്കാൻ വൈകിയതില്‍ പിണങ്ങി ആത്മഹത്യക്കു ശ്രമിച്ച നാലാംക്ലാസുകാരൻ മരിച്ചു.

മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്ബതിമാരുടെ മകൻ കാർത്തിക് (ഒൻപത്) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, കഴിഞ്ഞ ദിവസം രാത്രിയാണു മരിച്ചത്.

18-നു രാവിലെയാണു സംഭവം. കാർട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാർജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടു. വൈകുന്നേരം ചെയ്യാമെന്ന് അമ്മ പറഞ്ഞു. പിന്നാലെ കുട്ടി വീടിനോടുചേർന്നുള്ള ചായ്പില്‍ക്കയറി തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവല്ലയിലെ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടെ വെന്റിലേറ്ററിലായിരുന്നു. മുട്ടത്തെ സ്വകാര്യ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങള്‍: കൗശിക്, കൃതിക. കരീലക്കുളങ്ങര പോലീസ് കേസെടുത്തു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !