പരപ്പനങ്ങാടി: എക്സൈസ് ജീവനക്കാർ എന്ന വ്യാജേന ബിവറേജസ് കടയില്‍നിന്ന് മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുക്കല്‍ പതിവാക്കിയ രണ്ടംഗ സംഘം പിടിയില്‍.
തട്ടിയെടുത്ത മദ്യം മറിച്ച് വില്‍പന നടത്തുന്നതിനിടയിലാണ് ഇവർ എക്സൈസിന്‍റെ പിടിയിലായത്.കോഴിക്കോട് പുതിയങ്ങാടിയിലെ വലിയകത്ത് ഫാത്തിമ മൻസിലില്‍ മഖ്ബൂല്‍ (55), കോഴിക്കോട് കസബ വില്ലേജില്‍ വി. ലജീദ് (49) എന്നിവർ വള്ളിക്കുന്നില്‍വെച്ചാണ് പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ടീമിന്‍റെ പിടിയിലായത്.
പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാൻ നീക്കം നടത്തിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് ഒമ്പതു ലിറ്റർ മദ്യവും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
കുറച്ചു മാസങ്ങളായി രാമനാട്ടുകര, കൂട്ടുമൂച്ചി, കോട്ടക്കടവ് എന്നീ ബിവറേജസ് ഔട്ട് ലെറ്റുകള്‍ കേന്ദ്രീകരിച്ച് ഇവർ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരില്‍നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചിരുന്നതായി എക്സൈസ് അധികൃതർ വ്യക്തമാക്കി.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ടീം ഒരു മാസത്തോളമായി ഇവരെ ചുറ്റിപ്പറ്റി രഹസ്യാന്വേഷണം നടത്തിവരുന്നതിനിടയിലാണ് പിടിയിലായത്. പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.