വനിതകൾക്ക് നീതി ലഭ്യമാക്കാൻ നിഷ്പക്ഷ ഇടപെടൽ വേണം,: സാംസ്കാരിക വകുപ്പ് വേട്ടക്കാരോടൊപ്പം: ആരോപണവുമായി സജി മഞ്ഞക്കടമ്പിൽ.,

കൊച്ചി: പീഡന ആരോപണ വിധേയനായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദിമിക്ക് ചെയർമാനാക്കിയ സാംസ്കാരിക് വകുപ്പ് വേട്ടക്കാരോടൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ സംഘടന "അമ്മ" വനിതാ ആർട്ടിസ്റ്റുകൾക്കെതിരെ നടന്ന പീഡനങ്ങൾക്കെതിരെ പരാതി നൽകാൻ തയ്യാറാകണമെന്നും, വനിതകൾക്ക് നീതി ലഭ്യമാക്കാൻ നിഷ്പക്ഷ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത് സിനിമ സംഘടനയായ "അമ്മ" ഓഫിസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലിച്ചിത്ര അക്കാദമിക് ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കണമെന്നും, സോളാർ വിവാദ സ്ത്രീയിൽ നിന്നും പരാതി എഴുതി വാങ്ങിച്ചവർ സിനിമ മേഖലയിലെ പീഡനത്തിനിരയായ സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുൻപിൽ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാത്ത സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരണനും സജി പറഞ്ഞു.
കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് എറണാകുളം ജില്ലാ പ്രസിഡന്റ് ജോജോ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, സെക്രട്ടറിമാരായ മോഹൻ ദാസ് അമ്പലാറ്റിൽ, ശിവ പ്രസാദ് ഇരവിമംഗലം, വിനയ് നാരായണൻ,  യൂത്ത് ഫ്രണ്ട് സംസ്ഥാന കോർഡിനേറ്റർ ടിജോ കൂട്ടുമ്മേൽകാട്ടിൽ,
വനിതാ കോൺഗ്രസ്സ് കോർഡിനേറ്റർ അഡ്വ: മഞ്ചു കെ. നായർ, ഗണേഷ് ഏറ്റുമാനൂർ, ബിജു മാധവൻ, ഷൈജു കോശി, ജോഷി കൈതവന, സന്തോഷ് മൂക്കിലിക്കാട്ട്, സാബു പനങ്ങാട്, ജിൽബെൻ ജോസഫ്, സന്തോഷ് വള്ളോംകുഴി, ഉമേഷ് ഉദയൻ , കൃഷ്ണപ്രിയ , ഔസേപ്പച്ചൻ , ജോബിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !