ദുബായില്‍ ബൈക്കപകടം; മലയാളി യുവാവിന് ദാരുണാന്ത്യം,

ദുബായ്: മലയാളി യുവാവ് ദുബായില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയില്‍ എസ്.ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അല്‍മക്തൂം എയർപോർട്ട് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം.

ആരിഫ് ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഡിജിറ്റല്‍ മാർക്കറ്റിങ് കമ്പിനിയിലെ ഡാറ്റ സയന്റിസ്റ്റ് ആണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും, കൃഷിവകുപ്പ് മുൻ ജോ.ഡയറക്ടർ താജുന്നീസയുടെയും മകനാണ്. 

സഹോദരൻ: ഹുസൈൻ. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !