റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന് ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
പിന്നാലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് നിലവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെന്ന നിലയില്‍. മുഷ്ഫിഖര്‍ റഹീമിന്റെ കിടിലന്‍ സെഞ്ച്വറിയാണ് പാക് കണക്കുകൂട്ടല്‍ തെറ്റിച്ചത്. നിലവില്‍ ബാറ്റിങ് തുടരുന്ന താരം 130 റണ്‍സുമായി ക്രീസില്‍. ഒപ്പം മെഹ്ദി ഹസന് മിറസാണ് ക്രീസില്‍. താരം 31 റണ്‍സുമായി നില്ക്കുന്നു.ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം (93), മൊമിനുല്‍ ഹഖ് (50) ലിറ്റന്‍ ദാസ് (56) എന്നിവരും ബംഗ്ലാ ടീമിനായി അര്‍ധ ശതകം നേടി.
പാകിസ്ഥാനായി ഖുറം ഷഹ്സാദ്, നസീം ഷാ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് അലി, സയിം അയുബ് എന്നിനവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ മുഹമ്മദ് റിസ്വാന് (പുറത്താകാതെ 171), സൗദ് ഷക്കീല്‍ (141) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്ഥാന് 448ല്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. റിസ്വാന് ഇരട്ട ശതകം നേടാന്‍ കാത്തു നില്‍ക്കാതെ ഡിക്ലയര്‍ ചെയ്തതു വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.