വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും പോഷകങ്ങളാല്‍ സമ്പന്നമാണ് കാടമുട്ട. അതിനാല്‍ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്.
എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുട്ടകളുടെ നായകനായ കാടമുട്ട ചിലപ്പോള്‍ വില്ലനായി മാറും.കാടമുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയാണ്, അതിനാല്‍ മുട്ടകളുടെ തോടില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഗർഭിണികള്‍ കാടമുട്ട ഒഴിവാക്കുന്നതാണ് നല്ലത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരും ദുർബലമായ ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവരും കാടമുട്ട ഒഴിവാക്കാൻ ശ്രദ്ധിക്കുക.
കൂടാതെ കോഴിമുട്ട അലർജിയുള്ള വ്യക്തികള്‍ കാടമുട്ടയും ഒഴിവാക്കേണ്ടതാണ്. അത്തരക്കാർ ഡോക്ടറോട് ചോദിച്ച് പരിശോധനകള്‍ നടത്തി കാടമുട്ട അലർജിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം കഴിക്കുക. അല്ലാത്ത വിഭാഗം ആളുകള്‍ക്ക് ദിവസവും കാടമുട്ട കഴിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.