കോട്ടയം: റബ്ബർവിലയിൽ മുന്നേറ്റമുണ്ടായതോടെ മഴ താരതമ്യേന കുറഞ്ഞുനിൽക്കുന്ന തെക്കൻ ജില്ലകളിൽ ടാപ്പിങ് ഊർജിതമായി.
ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബർ ബോർഡ് പറയുന്നുണ്ട്. ലാറ്റക്സിനും മികച്ചവിലയാണ് കിട്ടുന്നത്.അതും റെക്കോഡാണ്.60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബ്ബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്.
1950-ൽ മൂന്ന് രൂപവരെയായിരുന്നു വില. അരനൂറ്റാണ്ട് വില 10 രൂപയിൽത്താഴെ നിന്നു. 1979-ലാണ് വില 10 രൂപയായത്. 2008-ലാണ് 100 രൂപ പിന്നിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.