നടത്തിപ്പ് ചെലവ് താങ്ങാൻ വയ്യ; അയർലണ്ടിൽ അടച്ചുപൂട്ടിയത് 577 റസ്റ്ററന്റുകൾ

അയർലണ്ട്:രാജ്യത്തെ VAT (Value Added Tax) വര്‍ദ്ധന കാരണം ഒരു വര്‍ഷത്തിനിടെ 577 റസ്റ്ററന്റുകളും, കഫേകളും അടച്ചുപൂട്ടേണ്ടിവന്നതായി Restaurants Association of Ireland (RAI).

VAT 9 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായി വര്‍ദ്ധിപ്പിച്ചത് കാരണമാണ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും സംഘടന പറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തില്‍ 10 വര്‍ഷവും VAT 9% ആയാണ് നിലനിന്നിരുന്നത്.

ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതോടെ കഴിഞ്ഞ 11 മാസമായി രാജ്യത്തെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി അനുഭവിച്ചുവരികയാണെന്ന് സംഘടന പറഞ്ഞു. 

VAT പഴയ രീതിയിലായിരുന്നെങ്കില്‍ അടച്ചുപൂട്ടലുകള്‍ മുഴുവനായി അല്ലെങ്കിലും, വലിയൊരു പരിധി വരെ തടയാന്‍ സാധിക്കുമായിരുന്നുവെന്നും RAI കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മാത്രം 45 സ്ഥാപനങ്ങള്‍ പൂട്ടി.

ഏറ്റവുമധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്- 101 എണ്ണം. ഡിസംബറില്‍ 73 എണ്ണവും, പെബ്രുവരിയില്‍ 71 എണ്ണവും സാമ്പത്തികബാധ്യത കാരണം പൂട്ടി.

ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ VAT 9% ആയി പുനഃസ്ഥാപിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് കച്ചവടം അവസാനിപ്പിക്കേണ്ടിവരുമെന്ന് RAI അംഗങ്ങളായ 212 സ്ഥാപനങ്ങളില്‍ 74% പേരും പ്രതികരിച്ചതായി സംഘടന പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !