തിരുവനന്തപുരം: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്നാട്ടിലെ മധുരയില്‍ നടക്കും.
സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ജില്ലാസമ്മേളനം ഡിസംബര്‍, ജനുവരി മാസത്തിലും നടക്കും.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്‍കിയതായും എം.വി.ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി ഫണ്ട് പിരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. എല്ലാം ഓഡിറ്റിങ്ങിന് വിധേയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എല്ലാ പരിശോധനയ്ക്കും വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ വേണ്ടിവരും.
അവിടുത്തെ മൂന്ന് മലയില്‍ ഇനി മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയുന്ന നിലയല്ല ഉള്ളത്. ഉരുള്‍പൊട്ടിയ മേഖലയില്‍ ജനവാസം എളുപ്പമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
4,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെന്ന് ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഗോവിന്ദന് പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഉദ്ധരിക്കുന്ന കണക്കെല്ലാം ശുദ്ധ കളവാണ്.
സങ്കുചിത രാഷ്ട്രീയം അവതരിപ്പിക്കാന്‍ കളവ് പറയുന്നതാണ് ആര്‍എസ്എസ് രീതി. തളിപ്പറമ്പിൽ നടി നിഖില വിമലടക്കം പങ്കെടുത്ത ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം ആര്‍എസ്എസിന്റേതാണെന്ന് പ്രചരിപ്പിച്ചവരാണ് അവരെന്നും ഗോവിന്ദന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.