മുളന്തുരുത്തി :കാനഡയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് ആരക്കുന്നം സ്വദേശിനി മരിച്ചു.
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് നെടുവതാഴം കാവനാംപറമ്പിൽ ഷാജി ജോണിന്റെയും പ്രീതയുടെയും മകൾ ഡോണ പ്രീത ഷാജി(23) ആണ് മരിച്ചത്.പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഷാർലറ്റ് ടൗൺ അൽബനിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം. പരുക്കേറ്റ 2 പേരുടെ നില അതീവ ഗുരുതരമാണ്.
പഠനത്തിനായി കാനഡയിലേക്കു പോയ ഡോണ 6 വർഷമായി അവിടെയാണ് കഴിയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും മലയാളി അസോസിയേഷന്റെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചു. സഹോദരി: ദിയ എലിസബത്ത് ഷാജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.