മൂന്നാർ: ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പഴയ മാട്ടുപ്പെട്ടി പാലത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് ബ്രിട്ടിഷുകാർ നിർമിച്ച നൂറു വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ നടുവിൽ ഗർത്തം രൂപപ്പെട്ടത്.
ഗർത്തമുണ്ടായതോടെ അപകടാവസ്ഥയിലായ നിലയിലാണ് ഇരുമ്പുപാളികൾ കൊണ്ട് നിർമിച്ച പാലം. ഇരുവശങ്ങളിലുമുള്ള കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് ബ്രിട്ടിഷുകാർ മാട്ടുപ്പെട്ടി പാലം നിർമിച്ചത്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലത്തിനു സമാനമായാണ് ഈ പാലത്തിന്റെയും നിർമിതി.
റീജനൽ ഓഫിസ് കവലയിൽ നിന്നും മാട്ടുപ്പെട്ടി, ദേവികുളം ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള പാലമായിരുന്നു ഇത്. സമീപത്തായി പത്തുവർഷം മുൻപ് പുതിയ പാലം നിർമിച്ചതോടെ മാട്ടുപ്പെട്ടി, ദേവികുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വൺവേ സംവിധാനം വഴി പഴയപാലം വഴിയാണ് നിലവിൽ കടത്തിവിടുന്നത്.
കാലപ്പഴക്കം മൂലം പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണിപ്പോൾ. കരിങ്കൽ തൂണുകളിൽ നിന്നുള്ള ഇരുമ്പുപാളികൾ തുരുമ്പെടുത്ത് നശിച്ച നിലയിലുമാണ്. ഇതിനു പുറമേയാണ് പാലത്തിന്റെ നടുവിൽ ഗർത്തമുണ്ടായിരിക്കുന്നത്. വട്ടവട മേഖലകളിൽ നിന്നുള്ള തടി ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഈ പാലം വഴിയാണ് കടന്നു പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.