കാലിഫോർണിയ: അല്‍പ്പം വൈകിയെങ്കിലും, ഫോള്‍ഡബിള്‍ രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് ആപ്പിള്‍. വരും വര്‍ഷങ്ങളില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഡിവൈസുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഒരു ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് ജിഎസ്എം അരിന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഐഫോണിനൊപ്പം ഒരു 18.8 ഇഞ്ച് ഫോള്‍ഡബിള്‍ ഇന്റേണല്‍ ഡിസ്പ്ലേയുള്ള ഐപാഡ്/മാക്ബുക്ക് ഹൈബ്രിഡ് ഡിവൈസും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫോള്‍ഡബിള്‍ ഐഫോണിന് മുമ്പ് ഈ ഹൈബ്രിഡ് ഡിവൈസാണ് പുറത്തിറക്കുകയെന്ന് ആപ്പിള്‍ അനലിസ്റ്റായ ജെഫ് പു പറയുന്നു. 2026 രണ്ടാംപാദത്തില്‍ ഇത് പുറത്തിറക്കിയേക്കും. എങ്കിലും ഇത് 2026 അവസാനത്തോടെയാകും വിപണിയിലെത്തുക. നിലവില്‍ തുടരുന്ന രീതി അനുസരിച്ച്, 2026 ലാണ് ഐഫോണ്‍ 18 പതിപ്പുകള്‍ പുറത്തിറങ്ങുക. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഐഫോണ്‍ 18 സീരീസുകള്‍ക്കൊപ്പം ആയിരിക്കും ഹൈബ്രിഡ് ഡിവൈസ് അവതരിപ്പിക്കുക.
ഐഫോണ്‍ ഫോള്‍ഡബിളിന് വേണ്ടിയുള്ള സാമഗ്രികള്‍ക്കായി ആപ്പിള്‍ വിതരണക്കാരെ സമീപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വി68 എന്ന പേരിലാണ് ഈ പ്രജക്ട് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്കുന്നു.
എന്തായാലും ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണുകളുമായി ബന്ധപ്പെട്ട് മുമ്പും സമാനമായ അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇപ്പോള്‍ മിക്ക നൂതന സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കപ്പെടുന്നത്. ഡിസ്പ്ലേ നോച്ച്, വലിയ റെസലൂഷനിലുള്ള ക്യാമറ സെന്‍സര്‍ പോലുള്ളവ വളരെ വൈകിയാണ് ഐഫോണുകളില്‍ അവതരിപ്പിച്ചത്.
ഇതില്‍ എഐ രംഗത്ത് ആന്‍ഡ്രോയിഡിനോട് മത്സരിക്കാനായി അവതരിപ്പിച്ച ആപ്പിള്‍ ഇന്റലിജന്‍സ് മാത്രമാണ് താരതമ്യേന വേഗത്തില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. സാംസങും, ഗൂഗിളും ഫോള്‍ഡബിള്‍ രംഗത്ത് ഇതിനകം ശക്തിയാര്‍ജിച്ചു കഴിഞ്ഞു. മറ്റ ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫോള്‍ഡബിള്‍ ഡിവൈസ് പദ്ധതിയുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.