ബര്‍ലിന്‍: ജർമനിയിലെ ഹാംബർഗിലെ ബ്ലാങ്കൻസീയിൽ വച്ച് 10 വയസ്സുള്ള മലയാളി പെൺകുട്ടിയെ എൽബെ നദിയിൽ കാണാതായി, ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.
കുട്ടി മാതാപിതാക്കളുടെ കൂടെയാണ് എൽബെ ബീച്ചിലെത്തിയത്. പെൺകുട്ടി നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. സംഭവം ഉടൻ തന്നെ അറിയിച്ചെങ്കിലും, വിപുലമായ തെരച്ചിലിനും ശേഷം കുട്ടിയെ കണ്ടെത്താനായില്ല. അഗ്നിശമന സേന, പൊലീസ്, ഡിഎൽആർജി എന്നീ സേനകൾ സംയുക്തമായി നടത്തിയ തിരച്ചിൽ ഏകദേശം 8:50 ന് അവസാനിപ്പിക്കേണ്ടി വന്നു.എൽബെ നദിയിൽ നീന്തുന്നത് അപകടകരമാണെന്ന് അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിൽ ശക്തമായ പ്രവാഹങ്ങളും ചുഴലികളും ഉണ്ടാകാറുണ്ട്. ഏകദേശം ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് കൗമാരക്കാരൻ മുങ്ങിമരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.