പാലക്കാട് :കിഴക്കഞ്ചേരി സമാജ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 09 വെള്ളിയാഴ്ച്ച ഹിരോഷിമ, നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും അനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ വിജ്ഞാന പരീക്ഷയും യുദ്ധ വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകലും കിഴക്കാഞ്ചേരി അമൃതാ വിദ്യാ നികേതൻ സ്കൂളിൽ നടന്നു.
സമ്മേളനം സമാജ സേവാസംഘം ചെയർമാൻ ഡോ.ചക്കിങ്ങൽ പ്രസാദ് ഉദ്ഘാടനം ചെയ്യുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.വിജ്ഞാനപരീക്ഷയിൽ പങ്കെടുക്കുകയും ഉന്നതവിജയം നേടുകയും ചെയ്ത എല്ലാ കുട്ടികൾക്കും ചെയർമാൻ ഉപഹാരം നൽകി. സമാജ സേവാ സംഘം ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ കോടങ്ങാട്ട്, ട്രഷറർ രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മധുസൂദനൻ, രവീന്ദ്രൻ, മറ്റ് അംഗങ്ങളായ കൃഷ്ണൻ, അഭിനവ സൂര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ അനിത സ്വാഗതം ആശംസിച്ചു. ബിന്ദു ശ്രീലേഖ തുടങ്ങിയ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഇന്നത്തെ യുവജനങ്ങളാണ് ആഗോള സമാധാനത്തിൻ്റെ ഭാവി കാവലാളുകളെന്ന് പ്രസ്താവിച്ച സമാജ സേവാസംഘം ചെയർമാൻ ഡോ.ചക്കിങ്ങൽ പ്രസാദ്, സമാധാനപൂർണമായ ഒരു ലോകത്തിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.