"ജയസൂര്യയും ഇടവേളയും പുറകിലൂടെ ചുംബിച്ചു" മണിയൻ പിള്ളയും മുകേഷും നിരന്തരം ശല്ല്യം ചെയ്തു.. വീണ്ടും ഹൈക്ലാസ് അവിഹിതങ്ങളുടെ കെട്ടഴിച്ച് മലയാള സിനിമാ ലോകം.

കൊച്ചി:‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായും നടി ആരോപിച്ചു.

വർഷങ്ങൾക്കു മുൻപു നടന്മാരിൽനിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽപേർ മുന്നോട്ടുവരണമെന്നു സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.  

ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. 

ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. 

ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല. 

പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. 

പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയിൽനിന്ന് ഒരാൾ വിളിച്ച് ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !