നിലയ്ക്കാത്ത നിലവിളികളും ആർത്ത നാദങ്ങളും ചോരയിൽ മുങ്ങിയ എം സി റോഡ്.. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടിയില്ലാതെ അധികൃതർ

കുളനട: ശബ്ദവും നിലവിളിയും കേട്ട് റോഡിലേക്ക് നോക്കുമ്പോൾ കൂട്ടിയിടിച്ചു കിടക്കുന്ന വാഹനങ്ങളാണ് കാണുന്നതെന്ന് ഗ്രേസ് വില്ലയിൽ ഡാന ഷാജി പറഞ്ഞു.

അപ്പോൾ തന്നെ തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് സുഹൃത്തുകളായ തൈക്കുട്ടത്തിൽ ബാബുക്കുട്ടൻ, നെടുവേലി മേലത്തേതിൽ കണ്ണൻ എന്നിവരും പുറത്തിറങ്ങി വാഹനങ്ങളുടെ അടുത്തെത്തി. ബസിൽ നിന്ന് കൂട്ട നിലവിളിയാണ് കേൾക്കുന്നത്. വാഹനത്തിന്റെ ചുറ്റും കറങ്ങി ഏമർജൻസി വാതിൽ കണ്ട് പിടിച്ച് തുറന്ന് 3 പേരും അകത്ത് കയറുമ്പോൾ ഉള്ളിൽ പലരും നിലത്തു വീണു കിടക്കുകയായിരുന്നു.

എംസി റോഡിൽ കുളനട ജംക്‌ഷനു സമീപം ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു പുറത്തെത്തിക്കാൻ ശ്രമിക്കുന്നു.

ലോറിയുടെ ക്യാബിൻ ബസിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർമാരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി ക്യാബിൻ പൊളിച്ച് പുറത്തെടുക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ചെങ്ങന്നൂരിൽ നിന്നുള്ള സേനകൂടി എത്തി. 

നാട്ടൂകാരിൽ ചിലർ കമ്പിമുറിക്കുന്ന കട്ടർ കൊണ്ടുവന്ന് കാബിന്റെ കുറച്ച് ഭാഗം മുറിച്ചു. ബസ് ഡ്രൈവർ മിഥുന് അപ്പോഴും ബോധമുണ്ടായിരുന്നു. അപ്പോൾ തന്നെ പൊലീസുകാരുടെ സഹായത്തോടെ ഡോക്ടറെ സ്ഥലത്തെത്തിച്ചിരുന്നെന്നും അവർ പറഞ്ഞു. 2 മണിക്കൂറോളം സമയമെടുത്താണ് മിഥുനെ പുറത്തെടുത്തത്.

പൊലീസെത്താൻ വൈകിയെന്നു നാട്ടുകാർ എംസി റോഡിൽ നടന്ന വാഹനാപകട സ്ഥലത്ത് അഗ്നിരക്ഷാ സേനാപ്രവർത്തകർ എത്തിയിട്ടും പൊലീസെത്താൻ വൈകിയെന്ന് നാട്ടൂകാർ. രാവിലെ അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസെത്തിയതെന്ന് പറയുന്നു. സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തേക്ക് 5 മിനിറ്റ് യാത്ര ദൂരം മാത്രം ഉള്ളത്. 

ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനങ്ങളുടെ കാബിൻ മുറിച്ചുമാറ്റാൻ പറ്റിയ ഉപകരണങ്ങൾ ഇല്ലാത്തത് ഡൈവ്രർമാരെ പുറത്തെടുക്കാൻ താമസിച്ചു. സുരക്ഷ ഒരുക്കാതെ അധികൃതർ എംസി റോഡിന്റെ ഏനാത്ത് മുതൽ കുളനട മാന്തുക രണ്ടാംപുഞ്ച വരെ മരണം വലവിരിച്ചു കാത്തിരിക്കുകയാണ്. അപ്പോഴും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ തയാറാകുന്നില്ല. അമിത വേഗമാണ് മിക്ക അപകടങ്ങൾക്ക് കാരണം. 

ഡ്രൈവർ ഉറങ്ങി വാഹനം നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങളും റോഡ് വശങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾപോലും ഇടിച്ച് തകർത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ അപകടത്തിലായിട്ടുണ്ട്. കുരമ്പാല ഇടയാടി ജം‌ക്‌ഷനിലെ വളവിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. 

രണ്ടാഴ്ച മുൻപ് കുരമ്പാല ജംക്ഷനിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന മൂന്ന് വാഹനങ്ങൾ ഇടിച്ചിരുന്നു. അശാസ്ത്രീയ നിർമാണവും അപകടത്തിന് കാരണമാകുന്നതായി പറയുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും അപകടങ്ങൾ നടന്നിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !