ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്.
വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്ന യുവാവിൻ്റെ കൈകളും കാലുകളും കെട്ടിയിട്ട ശേഷമായിരുന്നു അക്രമം. യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു.
വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
താന്‍ സമ്പാദിക്കുന്ന പണം വീട്ടിലേക്ക് അയക്കുന്നതില്‍ സീത അതൃപ്തി അറിയിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സീത ആക്രമിച്ചതെന്ന് വിജയ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.