കോട്ടയം:ഭഗവാൻ ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമായി കൊണ്ടാടുന്ന ശുഭദിനം. ബാലിക ബാലന്മാർ കൃഷ്ണ, രാധാ വേഷങ്ങൾ അണിഞ്ഞ് നാടെങ്ങും അമ്പാടി ആയി മാറുന്ന സുദിനം സമാഗതമായി.
അഷ്ടമിരോഹിണി ദിവസമായ ഇന്ന് അന്തീനാട്, ഐങ്കൊമ്പ്, ഏഴാച്ചേരി എന്നീ ക്ഷേത്ര സന്നിധിയിൽ നിന്നും ഉള്ള ശോഭായാത്ര ഉച്ചകഴിഞ്ഞ് 3.30 നോട്കൂടി വാദ്യ മേളങ്ങൾ, ഉറിയടി, ഗോപിക നൃത്തം, എന്നിവയുടെ അകമ്പടിയോടെ കൊല്ലപ്പള്ളി ടൗണിൽ സംഗമിച്ച് മഹാശോഭായാത്രയായി ഏഴാച്ചേരി ഒഴയ്ക്കാട്ടു കാവ് ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.ഈ ധന്യ മുഹൂർത്തത്തിൽ പങ്കാളികൾ ആകുവാൻ എല്ലാ നല്ലവരായ ഭക്തജനങ്ങളെയും ഭഗവത് സന്നിധിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.അന്തീനാട്, ഐങ്കൊമ്പ്, ഏഴാച്ചേരി എന്നീ ക്ഷേത്ര സന്നിധിയിൽ നിന്നും ഉള്ള ശോഭായാത്രകൾ ഉച്ചകഴിഞ്ഞ് കൊല്ലപ്പള്ളിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ഒഴയ്ക്കാട്ട് കാവിൽ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
0
തിങ്കളാഴ്ച, ഓഗസ്റ്റ് 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.