കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ രാത്രി വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശിയായ ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാൻ (27) നെ ആണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾ ഉണ്ടോ എന്ന് അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.ആഗസ്റ്റ് 21 രാത്രി 9.30 ഓടെ അമ്പലക്കുളങ്ങര നിട്ടൂർ റോഡിലെ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലെത്തി ബാത്ത്റൂമിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പുറത്തുള്ള ബാത്റൂമിൽ കയറിയ യുവതി ആയുധവുമായി പുറത്തിറങ്ങി ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടമ്മബഹളം വെച്ചതോടെ യുവതി രക്ഷപ്പെട്ടു.കുറ്റ്യാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൈലാസനാഥ്, സി.പി.ഒ മാരായ ശ്രീജിത്ത്,വിജയൻ,ദീപ എന്നിവര അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.