തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് സമ്മതപത്രം നല്കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പിഎഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വായ്പാ അപേക്ഷ നിരസിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു.
പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിപ്പ് പുറപ്പെടുവിച്ചത്.
ജീവനക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റുവെയറില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാത്തവര് പിഎഫ് വഴി ലോണെടുക്കാന്‍ സ്പാര്‍ക്കില്‍ അപേക്ഷിക്കുമ്പോള്‍ അപേക്ഷകള്‍ പരിഗണിക്കുന്നില്ലെന്നുമാണ് ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.