തൃശ്ശൂർ: തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചതിന് പിന്നാലെയാണ് പ്രതികരണം. കളക്ടറേറ്റിൽ നിലവിൽ യോഗം പുരോഗമിക്കുകയാണ്.ഒരു ചെറിയ സംഘർഷംപോലുമില്ലാതെ തൃശ്ശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വാദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്.
ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാൽ, അതിനകത്ത് വൈകാരിക ചില ഇടപെടലുകൾ ഉണ്ടായെങ്കിൽ, കോടതിയെ വിഷയം ധരിപ്പിക്കുന്നതിന് സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.
ഇതുപോലെ നാല്, അഞ്ച് യോഗങ്ങൾ ഉണ്ടാകും.ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്.
പെസോ (Petroleum and Explosives Safety Organisation), സ്ഫോടക വസ്തുക്കളും ശബ്ദവുംവെളിച്ചവും മറ്റുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവരെയൊക്കെ അയച്ചിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ ഇടപെടലില്‍ ഇത്തവണ പൂരം അലങ്കോലമായത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം പോലീസ് റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.