കനേഡിയൻ സുന്ദരിമാരെ പിന്തള്ളി മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ മലയാളി യുവതിക്ക് കിരീടം

ടൊറന്റോ: മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളി ജേതാവായത് കണ്ണൂർ തളാപ്പ് മാധവത്തിൽ മിലി ഭാസ്കരൻ (44).

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ൽ ആണു ഭർത്താവ് മഹേഷ്കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ്‌കുമാർ. 

150 മത്സരാ‍ർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലിയാണ് അടുത്തവർഷം മിസിസ് ഗ്ലോബൽ എർത്ത് മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കുക. യോഗ പരിശീലക കൂടിയാണു മിലി.

ബാങ്ക് ഓഫ് ഇന്ത്യ മാനേജരായിരുന്ന ടി.സി. ഭാസ്കരൻ നമ്പ്യാരുടെയും ജില്ലാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജയ ഭാസ്കരന്റെയും മകളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ പ്ലസ്ടുവിനു ശേഷം കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിടെക് പാസായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !