ചൂരൽമലയിലും മുണ്ടക്കൈയിലും നടത്തുന്ന ജനകീയ തിരച്ചിലിൽ അഗ്നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വൊളന്റിയർമാർ

മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലും നടത്തുന്ന ജനകീയ തിരച്ചിലിൽ പങ്കാളികളായി തൃശൂരിൽ നിന്നുള്ള സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വൊളന്റിയർമാർ. അഗ്നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന, പ്രത്യേക പരിശീലനം നേടിയവരാണ് തിരച്ചിൽ നടത്തുന്നത്. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ വൊളന്റിയർമാരാണ് ശനിയാഴ്ച മുതൽ തിരച്ചിലിന്റെ ഭാഗമായത്.

37 പേരാണ് തൃശൂരിൽനിന്നു വയനാട്ടിൽ എത്തിയത്. 27 സിവിൽ ഡിഫൻസ് വൊളന്റിയർമാരിൽ 5 പേർ പുരുഷൻമാരാണ്. 10 പേർ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരാണ്. മറ്റു ജില്ലകളിൽനിന്നു വനിതാ വൊളന്റിയർമാർ സേവനത്തിന് എത്തിയിട്ടുണ്ടെങ്കിലും നാലോ അഞ്ചോ പേർ മാത്രമേയുള്ളൂ. ഇത്രയധികം വനിതാ സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തിയത് തൃശൂരിൽ നിന്നാണ്. സിവിൽ ഡിഫൻസ് അംഗങ്ങൾ പലരും പല മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. 

ജനകീയ തിരച്ചിലിനു സഹായിക്കുകയാണ് ചെയ്യുന്നതെന്ന് സംഘാംഗമായ കെ.എസ്.ശ്രുതി മനോരമ ഓൺലൈനോട് പറഞ്ഞു. ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടശേഷം ക്യാംപിൽ കഴിയുകയായിരുന്ന പലരും ആദ്യമായാണ് ദുരന്തമേഖലയിലേക്ക് തിരിച്ചുവന്നത്. ഇവർ പറയുന്ന സ്ഥലത്ത് അവസാനവട്ടമെന്ന നിലയിൽ ഒരിക്കൽകൂടി തിരച്ചിൽ നടത്തുന്നുണ്ട്. പുറത്തുനിന്നു വന്നവർക്കുപോലും വലിയ രീതിയിലുള്ള മാനസികാഘാതമാണുണ്ടായതെന്നും ശ്രുതി പറഞ്ഞു. 

വടക്കാഞ്ചേരി അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ ടി.കെ.നിധീഷിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തം. പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല, വെള്ളാർമല സ്കൂൾ, മുണ്ടക്കൈ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ. ബുധനാഴ്ച വരെയാണ് ഇവർ ചൂരൽമലയിൽ സേവനത്തിനുണ്ടാവുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !