തിരുവനന്തപുരം: എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച വനിതാ ഡോക്ടറെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.
പ്രതിയെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തിങ്കളാഴ്ച വിട്ടിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രവിത കെ.ജി.യാണ് കേസ് പരിഗണിച്ചത്.തുടര്‍ന്ന് ഡോക്ടര്‍ ആക്രമണത്തിനായി കാറില്‍ വരികയും തിരിച്ചുപോവുകയും ചെയ്ത വഴികളിലും സഞ്ചരിച്ചു.വഞ്ചിയൂര്‍ സി.ഐ. എച്ച്.എസ്.ഷാനിഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തോക്ക് കണ്ടെത്താനും മറ്റു ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനും നാലു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ.മന്മോഹന് ആവശ്യപ്പെട്ടത്.
കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചുനല്‍കിയ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലും ഡോക്ടറുടെ വീട്ടിലും ജോലിചെയ്ത സ്ഥാപനത്തിലും വരുംദിവസങ്ങളില്‍ എത്തിക്കും. തോക്ക് കണ്ടെത്തിയ ശേഷം ബാലിസ്റ്റിക് പരിശോധനയടക്കമുള്ള ശാസ്ത്രീയപരിശോധനകളും നടത്തും.
കഴിഞ്ഞ മാസം 28-ന് രാവിലെ എട്ടിനാണ് പാല്‍ക്കുളങ്ങര ചെമ്പകശ്ശേരി പോേസ്റ്റാഫീസ് െലയ്നില്‍ താമസിക്കുന്ന എന്‍.ആര്.എച്ച്.എം. ജീവനക്കാരിയായ ഷിനിയെ വീട്ടിലെത്തി കൂറിയര്‍ നല്‍കാനെന്ന വ്യാജേന വിളിച്ചിറക്കി വെടിവെച്ചത്.
ഒരു വെടിയുണ്ട ഷിനിയുടെ ഇടതു കൈയില്‍ തുളച്ചുകയറിയിരുന്നു. ഈ വെടിയുണ്ട തെളിവിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നാണ് വനിതാ ഡോക്ടറുടെ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.