ന്യൂഡൽഹി:ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി.
യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്ലദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.ബംഗ്ലദേശുമായുള്ള അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. ബംഗ്ലദേശ് അതിർത്തിയിലെ ബരാക് താഴ്‌വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നത്.
അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി. പ്രധാന ചെക്ക്പോസ്റ്റായ പെട്രാപോൾ കഴിഞ്ഞദിവസം അടച്ചിരുന്നു. ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ അനുവാദം നൽകി.സൈനിക വിഭാഗങ്ങളുടെ തലവന്മാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സമൂഹത്തിലെ പൗരപ്രമുഖർ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.