മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസ് പിൻവലിക്കണമെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തെരുവിലറങ്ങുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
ശനിയാഴ്ച നടക്കാനിരിക്കുന്ന ബന്ദ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതല്ല, അധർമ്മത്തിനെതിരെയാണ്. മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് ബന്ദ് നടക്കുന്നതെന്നും ജാതി മത ഭേദമന്യേ ജനങ്ങൾ സംയുക്തമായി ബന്ദിൽപങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴും ബദ്ലാപൂരിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുന്നത് തുടരുകയാണ്. ഇത് പിൻവലിച്ചില്ലെങ്കിൽ തങ്ങൾ തെരുവിലേക്കിറങ്ങുമെന്നും താക്കറെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.