കോട്ടയം: പാലായ്ക്കടുത്ത് കുടക്കച്ചിറ ഗ്രാമത്തെ മുച്ചൂടും മുടിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ജന വിരുദ്ധ പാറമടകളെ കെട്ടുകെട്ടിക്കും എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് കുടക്കച്ചിറ ഗ്രാമമാകെ പള്ളിത്താഴെ കവലയിൽ ഒത്തു കൂടി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പാറമട മാഫിയയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം നല്കണമെന്നാവശ്യപ്പെട്ടാണ് കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരാഹാര പ്രാർത്ഥനാ യജ്‌ഞം സംഘടിപ്പിച്ചത്.
കർക്കിടക മാസത്തിൽ രാമായണം ധ്വാനികളും ബൈബിൾ പാരായണവും മുഴങ്ങി നിന്ന നിരാഹാര സമര പന്തലിൽ വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കൾ അഭിവാദ്യം ചെയ്യുവാനെത്തി.മാണി സി കാപ്പൻ എം എൽ എ, എം പി മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി എന്നിവർ രാവിലെ തന്നെ സമര പന്തലിലെത്തി തങ്ങളുടെ പിന്തുണ അറിയിച്ചു.സമരത്തിന്റെ അവസാനം വരെ ഞങ്ങൾ നാട്ടുകാരോടൊപ്പം ഉണ്ടായിരിക്കുമെന്നാണ് മൂവരും പ്രസംഗ മദ്ധ്യേ പറഞ്ഞത്.
സംഘാടകർ സ്ഥാപിച്ച പ്രതിഷേധ ചുവരിൽ മൂവരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.കർഷകരും വനിതകളും കൊച്ചുകുട്ടികളും സന്യാസിനികൾ വരെ പ്രതിഷേധ പന്തലിൽ എത്തിയിരുന്നു. അഞ്ചാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായ ഫ്രഡി ജിജോ സമര പന്തലിൽ നാടിൻറെ പ്രതിഷേധം രേഖപ്പെടുത്തി പ്രസംഗിച്ചതിനെ മുതിർന്നവർ ശക്തമായ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ളാലം ബ്ലോക്ക് പ്രസിഡണ്ട് റാണി ജോസ്, ഡോക്ടർ ജോർജ് ജോസഫ്, സാജു വെട്ടത്തേട്ട്, ജോസ് കുഴികുളം, രാമചന്ദ്രൻ അള്ളുംപുറം, മാത്യു വാഴക്കാട്ട്, ജോസ് പാലാത്തോടുകയിൽ, ടെന്നീസ് ജോസഫ്, സുഭാഷ് മുടിക്കുന്നേൽ, ബിനോയി പുളിച്ചമാക്കിയിൽ, ബോബി മൂന്നുമാക്കിൽ, ചാക്കോച്ചൻ വെള്ളാമ്പയിൽ, ദേവസ്യാ കല്ലുങ്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ടോമി തുരുത്തിക്കര, ജോസുകുട്ടി പൂവേലിൽ,ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം,ടോബിൻ കെ അലക്സ്,ജോർജ് പുളിങ്കാട്, സിജു ഗർവാസീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.