ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 4ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിഎസ്എന്‍എല്‍ 4ജി സേവനം എത്തിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ 4ജി, 5ജി നെറ്റ് വര്‍ക്കുകള്‍ പിന്തുണയ്ക്കുന്ന പുതിയ ഓവര്ദി എയര്‍ (ഒടിഎ), യൂണിവേഴ്സല്‍ സിം (യുസിം) പ്ലാറ്റ്ഫോമുകള് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.പുതിയ സിം കാര്‍ഡ് എടുക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് യൂസിം പ്ലാറ്റ്ഫോം വഴി തടസമില്ലാത്ത 4ജി കണക്ടിവിറ്റി എത്തിക്കാനാവും. 5ജി സേവനങ്ങള്‍ എത്തിക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. പൈറോ ഹോള്‍ഡിങ്സ് എന്ന ടെലികോം സാങ്കേതിക വിദ്യാ സ്ഥാപനമാണ് ഇത് വികസിപ്പിച്ചത്.
രാജ്യത്തുടനീളമുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ സേവനങ്ങളെത്തിക്കാനാവും. കണക്ടിവിറ്റി മെച്ചപ്പെടുത്താം സേവന നിലവാരം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് കമ്പനി പറയുന്നു.
യാത്രക്കിടെ രാജ്യത്ത് എവിടെ നിന്നും സി കാര്‍ഡുകള്‍ മാറ്റിയെടുക്കാനും മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കാനും ഓവര്‍ ദി എയര്‍, യൂസി പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ഇതിന് പുറമെ സിം പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്താനും സിം കാര്‍ഡിലെ ഫയലുകള്‍ ദൂരെയിരുന്ന് കൈകാര്യം ചെയ്യാനും രാജ്യത്ത് എവിടെ നിന്നും ഒരു സിം കാര്‍ഡിലെ കണ്ഷന് മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റാനും ഇതില്‍ സാധിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെര്‍മാനും എഡിയുമായി രവി എ റോബര്‍ട്ട് ജെറാര്‍ഡ് പറയുന്നു.
അതായത് ഇന്ത്യയില്‍ എവിടെ നിന്നും വയര്‍ലെസ് ആയി ബിഎസ്എന്‍എലിന്റെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനൊപ്പം ബിഎസ്എന്‍എല്‍ ഔട്ട്ലെറ്റുകള് സന്ദര്‍ശിക്കാതെ 4ജി, 5ജി സേവനങ്ങളിലേക്ക് കണക്ടിവിറ്റി മാറ്റാനും ഇതുവഴി സാധിക്കും. ചണ്ഡീഗഡിലാണ് ഇത് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതിനകം 15000 ല്‍ അധികം ടവറുകളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് ഓടുകൂടി 21000 ടവറുകള്‍ കൂടി 4ജി ആക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷത്തോടെ 5ജി സേവനങ്ങളിലേക്കും ബിഎസ്എന്‍എല്‍ മാറിയേക്കും. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലെ 5ജി സാങ്കേതിക വിദ്യ പരീക്ഷണം വിജയകരമായിരുന്നു. സ്വകാര്യ കമ്പനികള്‍ ഇതിനകം 5ജി സേവനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
3ജി സേവനങ്ങളില്‍ നിന്ന് 4ജിയിലേക്ക് മാറാന്‍ കാലതതാമസം നേരിട്ടത് വിപണിയില്‍ ബിഎസ്എന്‍എലിന് വലിയ വെല്ലുവിളി ആയിരുന്നു. എങ്കിലും ചെലവ് കുറഞ്ഞ ടെലിഫോണ്‍ സേവനം എന്ന നിലയില്‍ വലിയൊരു വിഭാഗം സെന്ക്കന്ഡറി സിം എന്ന നിലയില്‍ ബിഎസ്എന്‍എലിനെ ആശ്രയിക്കുന്നത് തുടരുകയും ചെയ്തു. അതിവേഗ കണക്ടിവിറ്റിയിലേക്ക് മാറുന്നതോടെ സ്വകാര്യ കമ്പനികളുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ പ്രാപ്തമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.