കോഴിക്കോട്: കേരളത്തിൽ ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർമേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്.
പനിയും അനുബന്ധപ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരിൽ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഇതുവേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും പലപ്പോഴും ടെസ്റ്റ് പോലും നടത്തുന്നില്ലെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കൽ മെഡിസിൻ ഡയറക്ടർ ഡോ. എ.എസ്. അനൂപ് കുമാർ പറഞ്ഞു.
പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറൽ മരുന്നുകൾ കഴിക്കുകയും ചെയ്തില്ലെങ്കിൽ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററിൽ കിടക്കേണ്ടിവരുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കുറവായിട്ടുപോലും ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം ഈവർഷം ജനുവരിമുതൽ 2034 പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇതുവരെ 42 പേർ മരിച്ചു. ഈമാസം 13 വരെ 304 പേർക്കാണ് സ്ഥിരീകരിച്ചത്. 2009-നുശേഷം ഇപ്പോഴാണ് ഇത്രവലിയ വ്യാപനം കാണുന്നത്.
അണുബാധയുണ്ടായി മൂന്നുമുതൽ അഞ്ചുദിവസംകൊണ്ടാണ് രോഗലക്ഷണം ഉണ്ടാവുന്നത്. ഏഴുദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുണ്ട്. രോഗി സ്വയം ക്വാറൻ്റീനിൽ പോകുന്നതാണ് നല്ലത്. പുറത്തുപോകുന്നുണ്ടങ്കിൽ മാസ്സ് ധരിക്കണം. ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയോടെ തുടങ്ങി ശക്തമായ പനിയും ചുമയുമായി പിന്നീട് ന്യുമോണിയയായി മാറുകയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.