കൊല്‍ക്കത്ത: ആര്.ജി. കര് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് വന്‍ പ്രതിഷേധം.
ഡ്യൂറന്റ് കപ്പില്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മോഹന്‍ ബഗാന്- ഈസ്റ്റ് ബഗാന് മത്സരം റദ്ദാക്കിയിരുന്നു. ഇരു ക്ലബ്ബുകളുടേയും ആരാധകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 'നീതിവേണം' എന്ന മുദ്രാവാക്യം വിളികളുമായി എത്തിയ ആള്‍ക്കൂട്ടവും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഏതാനും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഫുട്ബോളിലെ ചിരവൈരികളായ ക്ലബ്ബുകളുടെ കൊടി ഒരേ ആവശ്യത്തിനുവേണ്ടി ആരാധകര്‍ ഒന്നിച്ചുയര്‍ത്തുന്ന അപൂര്‍വ്വ സംഭവത്തിലൊന്നാണ് പ്രതിഷേധമെന്ന് വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്നമുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഡ്യൂറന്റ് കപ്പിലെ 'നാട്ടങ്കം' റദ്ദാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.