ഇവിടം സഞ്ചാരികളുടെ പേടി സ്വപ്നം: കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന റോഡിൻ്റെ കഥയുമായി മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: സുമതി വളവു'മായി ടീം പൂജാ ചടങ്ങുകള്‍ ചോറ്റാനിക്കരയില്‍

പ്രേക്ഷക പ്രശംസയും തിയറ്ററില്‍ ബോക്സ്‌ ഓഫീസ് വിജയവും കരസ്ഥമാക്കിയ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. 

ഈ ചിത്രത്തിന്‍റെ പൂജാ ചടങ്ങുകള്‍ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ സ്വിച്ച്‌ ഓണ്‍ മേജർ രവിയും ക്ലാപ്പ് ഹരിശ്രീ അശോകനും നിര്‍വ്വഹിച്ചു.

 നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്റെ മാതാവ് കെ വി ഓമന, അർജുൻ അശോകൻ, രഞ്ജിൻ രാജ്, അരുണ്‍ ഗോപി, എം ആർ രാജാകൃഷ്ണൻ, ലക്ഷ്മിക്കുട്ടിയമ്മ , ശോഭ വിജയൻ, സലാം ബാപ്പു, മാർത്താണ്ഡൻ, അജയ് വാസുദേവ്, കെ പി ചന്ദ്രൻ എന്നിവർ ഭദ്രദീപത്തിനു തിരി തെളിയിച്ചു.

വാട്ടർമാൻ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്താണ് സുമതിവളവിന്റെ നിർമ്മാണം. മാളികപ്പുറത്തിലൂടെ നാഷണല്‍ അവാർഡ് നേടിയ ശ്രീപഥ് യാനെ ചടങ്ങില്‍ ആദരിച്ചു. അർജുൻ അശോകൻ, ശ്യാം മോഹൻ, സൈജു കുറുപ്പ്, 

മാളവിക മനോജ്‌, ഗോപിക അനില്‍, അഖില ഭാർഗവൻ, ലാല്‍, മനോജ്‌ കെ ജയൻ, ദേവനന്ദ, ശ്രീപഥ് യാൻ, ശിവദ, അതിഥി, നിരഞ്ജൻ മണിയൻപിള്ള, ജീൻ പോള്‍, സിദ്ധാര്‍ഥ് ഭരതൻ, മനോജ്‌ കെ യു, റോണി ഡേവിഡ്, ജയകൃഷ്ണൻ അനിയപ്പൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുമിതി വളവിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ശങ്കർ പി വി, സംഗീത സംവിധാനം രഞ്ജിൻ രാജ്, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ അജയ് മങ്ങാട്, പ്രോജക്റ്റ് ‌ഡിസൈനർ സുനില്‍ സിംഗ്,

 വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖർ ആന്‍ഡ് ടീം, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചൻ, ടൈറ്റില്‍ ഡിസൈൻ ശരത് വിനു, പോസ്റ്റർ ഡിസൈൻ മൂണ്‍ മാമ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !