കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് സോളമൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ഈ മേഖലയിൽ കാട്ടന ശല്യം രൂക്ഷമാണ്. കൃഷി വിളവെടുക്കാറാകുമ്പോൾ കാട്ടാനകളെത്തി നശിപ്പിക്കും.
പലയിടങ്ങളില്‍ നിന്നും വായ്പയെടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇനി വായ്പകള്‍ തിരിച്ചടക്കാനോ മറ്റ് കൃഷിയുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഈ മേഖലയിൽ ജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം വ്യാപിച്ചിട്ടുണ്ട്.
നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥലത്തുള്ളവർ. ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.