ഇ.പി. പാര്‍ട്ടി മൂല്യങ്ങള്‍ കൈവിട്ടു എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല; സര്‍ക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും; ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിനനുസരിച്ച് ജനങ്ങളെ അണിനിരത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍.

പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ തീരുമാനവും ഏറ്റെടുത്ത് ചുമതല നിറവേറ്റും. 

എല്ലാ പാര്‍ട്ടികളേയും ചേര്‍ത്തുനിര്‍ത്തി, എല്ലാവരുടെയും നിലപാട് മനസ്സിലാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുവായ വിഷയങ്ങളിൽ കൃത്യസമയത്ത് യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. സര്‍ക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. 

ഇ.പിയെ മാറ്റിയ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മറുപടി തരുമെന്നും ഇ.പി. പാര്‍ട്ടി മൂല്യങ്ങള്‍ കൈവിട്ടു എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ മേഖലയില്‍ ജോലിചെയ്യുന്ന ചിലര്‍ ട്രേഡ് യൂണിയനായി സമീപിച്ചിരുന്നു. സിനിമ ഒരു തൊഴിലിടം തന്നെയാണ്. സിനിമ മേഖലയില്‍ സിഐടിയു ഇടപെട്ടിട്ടില്ല. 

ട്രേഡ് യൂണിയന്‍ എന്ന ആവശ്യവുമായി അവര്‍ വന്നാല്‍ പരിഗണിക്കും. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !