വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കായി നബാർഡിൽ നിന്നും 2100 കോടി വായ്‌പ; പലിശ സർക്കാർ വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയ്‌ക്കായി നബാർഡിൽ നിന്നും 2100 കോടി വായ്‌പ എടുക്കാൻ സർക്കാർ ഗ്യാരന്റി അനുവദിക്കും. മുൻപ് ഹഡ്‌കോയിൽ നിന്ന് ലോൺ എടുക്കാൻ സർക്കാർ അനുവദിച്ച ഗ്യാരന്റി റദ്ദാക്കും. പകരം നബാർഡിൽ നിന്ന് 2100 കോടി രൂപ വായ്‌പ അനുവദിച്ചതിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും.


വായ്‌പ നൽകിയുള്ള നബാർഡ് വായ്‌പ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥയും ഭേദഗതികളോടെ അംഗീകരിക്കും. കരാർ ഒപ്പുവയ്‌ക്കാൻ വിസിൽ ഡയറക്‌ടർക്ക് അനുമതി നൽകും. വായ്‌പയുടെ പലിശ സർക്കാർ വഹിക്കുന്നതിനും മന്ത്രിസഭാ തീരുമാനമായി.

കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷന് കേരള ബാങ്കിൽ നിന്നും അഞ്ച് വർഷത്തേക്ക് എട്ട് കോടി രൂപ വായ്‌പയെടുക്കാനും വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ ഗ്യാരന്റി അനുവദിക്കും. ഔട്ടർ റിംഗ്‌റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. 

ഇതിനായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് പ്രോജക്‌ട്-2, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% (ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ )യുടെ ഭാഗമാക്കാവുന്നതും, ഈ തുക അഞ്ച് വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണെന്ന് റോയൽറ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സർക്കാർ വേണ്ടെന്നുവെക്കും. 

ചരക്ക് സേവന നികുതി ഇനത്തിൽ ലഭിക്കുന്ന 210.63 കോടി രൂപയും, റോയൽറ്റി ഇനത്തിൽ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.

ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ.

ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിർദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതിധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !