സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന് പറത്തിയ പ്രാവ് നിലത്തുവീണു; സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് പൊലീസ് സൂപ്രണ്ടിന്റെ കത്ത്

റായ്പുർ: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന് പറത്തിയ പ്രാവ് നിലത്തുവീണു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. ഛത്തീസ്ഗഢിലെ മുൻഗെലിയിലാണ് സംഭവം.

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തിയതിനുശേഷം മുഖ്യാതിഥികൾ പ്രാവിനെ പറത്തുന്ന ചടങ്ങുമുണ്ടായിരുന്നു. ബിജെപി എംഎൽഎ പുന്നലാൽ മോലെ, കലക്ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്സ്വാൾ എന്നിവരായിരുന്നു മുഖ്യാതിഥികൾ. 

എംഎൽഎയും കലക്ടറും പറത്തിയ പ്രാവുകൾ പറന്നുപോയെങ്കിലും പൊലീസ് സൂപ്രണ്ടിന്റെ കൈയിലുണ്ടായിരുന്ന പ്രാവ് നേരെ നിലത്തേക്കാണ് പതിച്ചത്.

പ്രാവ് നിലത്തുവീണതോടെ പൊലീസ് സൂപ്രണ്ട് സംഘാടകരോട് എന്തു പറ്റിയെന്നു ചോദിക്കുന്നതും വീണ്ടും മറ്റൊരു പ്രാവിനെക്കൊണ്ടുവന്ന് സൂപ്രണ്ട് പറത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്. 

ആദ്യം പറത്തിയ പ്രാവ് അസുഖം ബാധിച്ചതായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവം പിന്നീട് സമൂഹമാധ്യമങ്ങളിൽ തമാശരംഗമായി. അടുത്തിടെ പുറത്തിറങ്ങിയ ‘പഞ്ചായത്ത്’ എന്ന വെബ്സീരീസിൽ എംഎൽഎ പറത്തുന്ന പ്രാവ് താഴെ വീഴുന്ന കോമഡി രംഗവുമായി ചേർത്തായിരുന്നു പ്രചാരണം. 

ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് കത്തെഴുതിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 

അസുഖം ബാധിച്ച പ്രാവിനെ മുഖ്യാതിഥികൾക്ക് നൽകിയ ഉദ്യോഗസ്ഥൻ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും പൊലീസ് സൂപ്രണ്ടിന്റെ കത്തിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !