വയനാട്: വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രായോഗികമാണോ എന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.
ഇക്കോ സെൻസിറ്റീവ് മേഖലയായ വയനാട്ടിൽ ഭൂമി കണ്ടെത്തുന്നതിന്റെ നിയമപ്രശ്നങ്ങളെ കുറിച്ചും അതു മൂലമുണ്ടാകുന്ന കാലതാമസത്തെ കുറിച്ചും തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ സന്ദീപ് വാര്യർ ആശങ്ക പ്രകടിപ്പിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ,
വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രായോഗികമാണോ ?
ടൗൺഷിപ്പിന് വേണ്ടി വരുന്ന ഭൂമി , ചുരുങ്ങിയത് ആയിരം ഏക്ര , ഇക്കോ സെൻസിറ്റീവ് മേഖലയായ വയനാട്ടിൽ എവിടെ ഏറ്റെടുക്കും ?
അത്രയും ഭൂമി ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും നിയമപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കാലതാമസം പദ്ധതി അനന്തമായി നീളാൻ ഇടയാക്കില്ലേ?
ടൗൺഷിപ്പിലെ റോഡ്, ഡ്രൈനേജ് , വെള്ളം ഉൾപ്പെടെ അവസാന പണിയും തീർത്തല്ലേ കൈമാറാൻ സാധിക്കൂ ? അതിന് എത്ര വർഷം വേണ്ടി വരും ?
അതിന് പകരം സംഘടനകളും വ്യക്തികളും ഓഫർ ചെയ്ത ചെറിയ സ്ഥലങ്ങൾ നിയമ പ്രശ്നങ്ങൾ ഇല്ലാത്തവ സ്വീകരിച്ച് അവിടെ പത്തോ , ഇരുപതോ വീടുകളുടെ യൂണിറ്റുകളായി ആറ് മാസം കൊണ്ട് പുനരധിവാസം സാധ്യമാക്കിക്കൂടെ ?
വീടിൻ്റെ നിർമ്മാണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സൂപ്പർവൈസ് ചെയ്യാൻ നിയോഗിക്കുകയും ചെയ്യുന്നതല്ലേ നല്ലത്?
അതിലപ്പുറം സർക്കാർ നേരിട്ട് ടൗൺഷിപ്പ് പണിഞ്ഞ് ദുരന്ത ബാധിതരെ എപ്പോൾ പുനരധിവസിപ്പിക്കാനാണ് ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.