ഭാര്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ പ്രവാസി മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി

യുകെ :റെഡ്ഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേ വീണ്ടും മരണ വാര്‍ത്ത.

മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. 

ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്.മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്‌സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. 

ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്.

ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. 

നാട്ടില്‍ എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും സംസ്‌കാര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !