ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. 15 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ കത്ത്.
രാജ്യത്ത് പ്രതിദിനം 90 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണം. കേസ് പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ വേണമെന്നും മമത ആവശ്യപ്പെടുന്നു.
'രാജ്യത്തുടനീളം വര്‍ധിക്കുന്ന ബലാത്സംഗ കേസുകളിലേക്ക് താങ്കളുടെ ശ്രദ്ധയെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ബലാത്സംഗക്കൊലകളാണ് പലയിടത്തും നടക്കുന്നത്.
രാജ്യത്തുടനീളം പ്രതിദിനം തൊണ്ണൂറോളം ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നത് ഭയാനകമാണ്. ഇത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും മനഃസാക്ഷിയെയും ഉലയ്ക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്കേണ്ടണ്ടതിന് എല്ലാവരും ബാധ്യസ്ഥരാണ്', കത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.