ലിസി സാജുവിന്റെ സംസ്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 23 വെള്ളിയാഴ്ച നാട്ടില്‍ നടക്കും.
അയർലൻഡിൽ വാഹനാപകടത്തിൽ അന്തരിച്ച റിട്ട . മിലിട്ടറി നഴ്സ് പാലക്കുഴ കളപ്പുരയിൽ ക്യാപ്റ്റൻ ലിസി സാജുവിൻ്റെ (63) മൃതദേഹം (സാജു കെ. വർഗീസിൻ്റെ ഭാര്യ) ഓഗസ്റ്റ് 23 വെള്ളി രാവിലെ 10ന് പാലക്കുഴയിലുള്ള ഭവനത്തിൽ എത്തിക്കും.
ഉച്ചകഴിഞ്ഞ് 1.30 ന് ശുശ്രൂഷകൾക്കു ശേഷം 2.00 ന് ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെടുന്നതാണ്. തുടര്‍ന്ന് 3.00 ന് പിറവം രാജാധിരാജ യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ പള്ളിയിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 4.00ന് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
അയർലണ്ട് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ സാജു വർഗീസിന്റെ ഭാര്യ ലിസി സാജു, കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനിയാണ്. അയര്‍ലണ്ടില്‍ റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അയര്‍ലണ്ടില്‍ കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി.
സംസ്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ⭕ Live
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.