കുവൈറ്റ് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈറ്റിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു.
ഊഷ്‌മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുവൈത്ത് നേതൃത്വവുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകളിൽ പങ്കെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.
സന്ദർശനത്തിൽ ഇരു രാജ്യങ്ങളും രാഷ്‌ട്രീയം, വ്യവസായം, ഊർജ്ജം, സുരക്ഷ, ദേശീയ-അന്തർദേശീയ വിഷയങ്ങൾ തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകന യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് ദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് വിദേശകാര്യമന്ത്രി കുവൈറ്റിലെത്തുന്നത്. കഴിഞ്ഞ ജൂണിൽ കുവൈറ്റിലെ മംഗഫിലുള്ള ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 45 ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു.
ജൂൺ 12 നുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 23 മലയാളികളും ഉൾപ്പെടുന്നു. ഈ അപകടത്തിനുശേഷം കുവൈറ്റ് സർക്കാർ ലേബർ ക്യാമ്പുകളിലെ സുരക്ഷാ നിയമങ്ങൾ കർശനമാക്കുകയും വ്യാപക പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.