ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാര്ലമെന്റിന്റെയും കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.
പരിപാടിയിൽ ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളും സൃഷ്ടി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും മുൻ ബഹ്‌റൈൻ ഇന്റീരിയർ മിനിസ്ട്രി ഉദ്യോഗസ്ഥനുമായ മോനി ഒടിക്കണ്ടത്തിൽ ഉത്‌ഘാടനം ചെയ്തു.
ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ കോടമ്പലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു.
ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ അനിൽകുമാർ സ്വാഗതവും, സൃഷ്‌ടി കോ-ഓർഡിനേറ്റർ സ്മിതീഷ് നന്ദിയും പറഞ്ഞു. കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് പരിപാടികൾ നിയന്ത്രിച്ചു. ചിൽഡ്രൻസ് പാർലമെന്റ് , സൃഷ്ടി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.