നാട്ടിൽ നിന്നും മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിൽ റെഡ്ഢിച്ചിലെ മലയാളി നഴ്‌സ് സോണിയ കുഴഞ്ഞുവീണ് മരിച്ചു! നടുക്കം മാറാതെ ഭർത്താവ് അനിലും കുട്ടികളും

റെഡ്ഢിച്ച് : യുകെയില്‍ നഴ്‌സായ സോണിയ അനിൽ നാട്ടിൽ നിന്നും മടങ്ങിയെത്തിയതായിരുന്നു. വീട്ടിലെത്തി മക്കളും ഭർത്താവുമൊത്ത് നാട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കുഴഞ്ഞുവീണു. 


ഇട്ടിരുന്ന ഡ്രസ്സ് മാറാൻപോലും സമയം കിട്ടുന്നതിന് മുമ്പേയായിരുന്നു  കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണം. നടന്നതെല്ലാം അവിശ്വസനീയമായ ഒരു സ്വപ്‌നം  പോലെ എന്ന് ഭർത്താവ് അനിൽ ചെറിയാൻ പറയുന്നു. എല്ലാവരോടും സഹൃദം പങ്കിട്ടിരുന്ന സോണിയയുടെ മരണം വീട്ടുകാര്‍ക്കും സഹപ്രവർത്തകർക്കും കനത്ത ആഘാതമായി.

ശ്വാസം മുട്ടലും നെഞ്ചുവേദനയും ഉണ്ടെന്ന് പറഞ്ഞതിനാൽ എമർജൻസിയിൽ വിളിച്ച് ആംബുലൻസും പാരാ മെഡിക്കുകളും എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ പത്തര മണിയോടെയാണ് വിമാനത്താവളത്തിൽ നിന്നും റെഡ്ഢിച്ചിലെ വീട്ടിൽ സോണിയ  എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ മരണവും സംഭവിച്ചു.

റെഡ്ഡിച്ചിലെ അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ  നഴ്‌സായി ജോലിചെയ്യുകയായിരുന്നു സോണിയ.  39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു ചെറിയ സർജറിക്കായാണ് രണ്ടാഴ്ച്ച മുമ്പ് സോണിയ നാട്ടിലെത്തിയത്. കോട്ടയത്തിനടുത്തുള്ള ചിങ്ങവനം സ്വദേശിനിയാണ്. സർജറി വിജയകരമായി പൂർത്തിയാക്കി കാലുവേദനയും മാറി സന്തോഷവതിയായി  തിരികെ യുകെയിലെത്തിയപ്പോൾ കാത്തിരുന്നത് മരണവും! 
 
റെഡ്ഢിച്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ദമ്പതിമാർക്ക് രണ്ടു മക്കൾ ലിയയും ലൂയിസും. ഹൃദയം തകർന്ന അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. 
സംസ്കാര ശുശ്രൂഷകള്‍ പിന്നീട്..
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !