കൊൽക്കത്ത: ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ ദേഹത്ത് 14 മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്.
തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും മുറിവുകളുണ്ട്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കടുത്ത ലൈംഗികപീഡനത്തിന് വിധേയയായി.
പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിനകത്തുനിന്ന് വെളുത്ത കട്ടിയുള്ള ദ്രാവകം കണ്ടെത്തിയിട്ടുണ്ട്. രക്തവും മറ്റു ശരീര ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഈ മാസം 9നാണ് സെമിനാർ ഹോളിൽ നിന്ന് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്.
പ്രതിഷേധം കടുത്തതിന്റെ പശ്ചാത്തലത്തിൽ ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.