വയറുവേദനയെ തുടർന്ന് ഒൻപത് വയസ്സുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്‌.

ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയപ്പോൾ‌ മരുന്ന് നൽകി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാൻ കാരണമായത്. 

എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽ.പി സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !