തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി മരണങ്ങള് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എലിപ്പനി മരണകണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത പകര്‍ച്ച വ്യാധിയും എലിപ്പനിയാണ്.
ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയര്‍ന്ന എലിപ്പനി കണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1916 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.
1565 പേര്‍ക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോള്‍, 102 മരണം സംശയപ്പട്ടികയിലാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 831 പേര്‍ക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു.
2022ല്‍ 2482 പേര്‍ക്ക് രോഗംബാധ സ്ഥിരീകരിച്ചതില്‍ 121 പേരാണ് മരിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണം കാര്യമായിയുണ്ടായില്ല.
ഇതിന് പുറമേ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കാനുള്ള നിര്‍ദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധിക്കണമെന്നാണ് ആരോഗ്യ വിഗദ്ധര്‍ നിര്‍ദേശിക്കുന്നത്.
പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്. എലിപ്പനി ബാധിച്ചാല്‍ വളരെ വേഗം ആന്തരികാവയവങ്ങളെ ബാധിക്കും.
അതിനാല്‍ നേരത്തെ രോഗം കണ്ടെത്തണം സൈലന്റ് കില്ലറാണ് എലിപ്പനി. പ്രതിരോധിക്കേണ്ടതും തിരിച്ചറിയേണ്ടതും നിര്‍ണായകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.